ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.
സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ......
കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.
സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.
പുതിയ സംസ്ഥാന ഭാരവാഹികളെ ചൊവ്വാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരുമായുള്ള ചർച്ചക്ക് ശേഷം ആവും തീരുമാനമെടുക്കുക.
പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഡി.സി.സികളിലെ നേതൃമാറ്റം പ്രാബല്യത്തിൽ വരുത്തുക. പാർട്ടിക്ക് ഹാനികരമാകുന്ന രീതിയിൽ സജീവ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും മാറ്റാൻ സാധ്യതയുണ്ട്.
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡി.സി.സി അധ്യക്ഷന്മാർക്ക് മാറ്റത്തിന് സാധ്യതയില്ല. ......

ദോഹ:ഖത്തറിലെ സ്വകാര്യ രംഗത്തെ ഏറ്റവും വലുതും, ഏക സമ്പൂര്‍ണ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററുമായ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ്, പൊതുജനാരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പുതിയൊരു ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.പൊതുജനങ്ങളിൽ പ്രിവന്റീവ് ഹെൽത്ത് കെയർ അഥവാ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഹെൽത്ത് ക്ലബ്ബാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മൈക്രോ ഹെൽത്ത് ക്ലബ്ബ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ അംഗത്വ പദ്ധതിയിൽ ചേരുന്ന മുഴുവൻ പേർക്കും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഉൾപ്പെടെയുള്ള ഖത്തറിലെ ആരോഗ്യ സേവന ദാതാക്കളിൽ നിന്നും വിവിധങ്ങളായ സേവനങ്ങളുടെ നിരക്കുകളിൽ വലിയ തോതിലുള്ള ഇളവുകൾ ലഭിക്കും.
ലാബോട്ടറി പരിശോധനകൾ, എം.ആർ.ഐ, സി.ടി.സ്കാൻ അടക്കമുള്ള റേഡിയോളജി പരിശോധനകൾ എന്നിവയ്ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ, ഡയറ്റ് സെന്ററുകൾ, ഫാർമസികൾ, ഫിസിയോതെറാപ്പി സെന്ററുകൾ, വെൽനസ്സ് സെന്ററുകൾ, ജിംനാസ്ററിക്സ്, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം മൈക്രോ ഹെൽത്ത് ക്ലബ്ബ് മെമ്പർമാർക്ക് ഇളവുകൾ ലഭിക്കും.
ഇതിനു പുറമെ, സ്വന്തം ആരോഗ്യ സംരക്ഷണത്തിനും, ജീവിതശൈലി രോഗങ്ങൾക്കുമെതിരെ മുൻകരുതൽ എടുക്കുന്നതിനുള്ള ഒരു സംസ്കാരം
പൊതുജനങ്ങളിൽ വളർത്തിയെടുക്കാനുള്ള അനവധി പരിപാടികളും ഈ ക്ലബ്ബിന്റെ ഭാഗമായി നടക്കും.ഡിസ്ക്കൗണ്ടുകൾക്കു പുറമെ, രാജ്യത്തെയും വിദേശങ്ങളിലെയും ആരോഗ്യ ഏജന്‍സികളുമായി ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികൾ, കെയർ നെറ്റ്വർക്കിലുടെ ആവശ്യമായ ഉറക്കം ഉറപ്പു വരുത്താനും, വ്യായാമം പ്രോത്സാഹിപ്പിക്കാനും, മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ആരോഗ്യമുള്ള ഒരു സമൂഹത്തിനായുള്ള ഒരു സമഗ്ര പദ്ധതിയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെൽത്ത് സി.ഇ.ഒ ഡോ. ......
അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന.
വിതുര ബോണക്കാട് സ്വദേശി ആനിമോള് ഗില്‍ഡയാണ് (26) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്.
ഇൻസ്റ്റഗ്രമിലൂടെ പരിചയത്തിലായ ആനിമോളെ യുഎഇയിലെത്തിച്ചത് ഇയാളാണെന്ന് സൂഹൃത്തുക്കള്‍ പറയുന്നു. ......
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച 'ബീയോണ്ട് ദി ബ്ലാക്ക്ബോര്‍ഡ് ' എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട്ടെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ അസം സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.......